01:31pm 12 November 2026
NEWS
വേഗതയും സംഗീതവും: ദോഹയിൽ ആദ്യമായി ഫ്യൂവൽഫെസ്റ്റ്
01/01/2026  11:32 AM IST
nila
വേഗതയും സംഗീതവും: ദോഹയിൽ ആദ്യമായി ഫ്യൂവൽഫെസ്റ്റ്

ദോഹ: ലോകപ്രശസ്ത വാഹന–വിനോദ ഫെസ്റ്റിവൽ ഫ്യൂവൽഫെസ്റ്റ്  ദോഹയിൽ അരങ്ങേറും. ഫെസ്റ്റിവലിന്റെ ഭാഗമായുള്ള വരുമാനം പോൾ വാക്കർ സ്ഥാപിച്ച ദുരന്തനിവാരണ സംഘടനയ്ക്ക് കൈമാറും.ലോകപ്രശസ്ത വാഹന–വിനോദ ഫെസ്റ്റിവൽ ഫ്യൂവൽഫെസ്റ്റ് ആദ്യമായാണ് മിഡിൽ ഈസ്റ്റിൽ അരങ്ങേറുന്നത്. 2026 ജനുവരി 23-ന് കത്താറ സൗത്ത് പാർക്കിംഗിൽ ഉയർന്ന പ്രകടന ശേഷിയുള്ള കാറുകൾ, സംഗീതം, ആരാധകർക്കുള്ള അനവധി അനുഭവങ്ങൾ, എല്ലാം ഒന്നിച്ച് പ്രേക്ഷകനെ ആകർഷിക്കും. സംഘാടകരായ മെൽറ്റ് ലൈവ് മിഡിൽ ഈസ്റ്റാണ്
ഫെസ്റ്റിവലിന്റെ പ്രാദേശികസംഘാടകർ.
  കോഡി വാക്കർ അവതാരകനായിരിക്കും. ഫാസ്റ്റ് ആൻഡ് ഫ്യൂറിയസ് പരമ്പരയിലെ താരങ്ങളായ ടൈറിസ് ഗിബ്സൺ, ജേസൺ സ്റ്റാത്തം എന്നിവർ   ഡി.ജെ. ഇൻഫാമസ് സംഗീതം പകർന്നു നൽകും, ലോകപ്രശസ്ത ഗായകർ ലുഡാക്രിസ്, ബസ്റ്റ റൈംസ് ലൈവ് കോൺസർട്ട് അവതരിപ്പിക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img